‘ചേലക്കരയിൽ രമ്യ അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ല’; അൻവറിനെ തള്ളി കോണ്‍ഗ്രസ്

0
1183

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ ആവശ്യം തള്ളി കോൺഗ്രസ്. ചേലക്കരയിൽ രമ്യ ഹരിദാസ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടിയിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി. സരിൻ എന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ രമ്യയെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു പി.വി അൻവർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി. അൻവറിനെ കൂടെ ചേർക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ ഞങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും ജനവിരുദ്ധ സർക്കാരിനും എതിരായാണ് അൻവറിന്റെ പോരാട്ടമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.