കോഴിക്കോട്: സഊദിയിൽ വർഷങ്ങളായി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ ആശങ്കയുമായി കുടുംബം. കൊലപാതകക്കേസിൽ വാദി ഭാഗം ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം ഉണ്ടായില്ല. കേന്ദ്രസർക്കാരും എംബസിയും അടിയന്തിരമായി ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയരുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസും എം കെ രാഘവൻ എംപിയും ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മോചന ദ്രവ്യം നൽകിയ ശേഷം ജയിലിൽ ഇടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വധശിക്ഷ ഒഴിവാക്കിയിട്ട് മാസങ്ങളായി. നടപടി വേഗത്തിൽ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷയെന്നും റഹീമിന്റെ സഹോദരൻ നസീറും മാതാവ് ഫാത്തിമയും പറഞ്ഞു. എനിക്ക് എന്റെ മോനെ കാണണം എന്നെ നിങ്ങൾ എങ്ങനെയെങ്കിലും ഒന്ന് അങ്ങോട്ട് കൊണ്ടോയിക്കോളീ എന്നായിരുന്നു ഉമ്മയുടെ ഹൃദയം നുറുങ്ങിയുള്ള പ്രതികരണം.
അതേസമയം, സഊദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല.
തിങ്കളാഴ്ച (ഒക്ടോ. 21) രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്‍റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിൻ്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്‌ജ് അറിയിക്കും.
പിന്നീട് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും, കുടുംബ പ്രതിനിധിയും അറിയിച്ചു. നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
വീഡിയോ റിപ്പോർട്ട്👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
