അംബേദ്കറിന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിക്ക് മര്‍ദനം

0
1377

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പതിനാറുകാരനായ ദലിത് വിദ്യാര്‍ഥിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കാണ്‍പൂരിലാണ് സംഭവം.

ബി.ആര്‍.അംബേദ്കറിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയതിന് പിന്നാലെയാണ് ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദലിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടിയാണ് മര്‍ദനത്തിന് ഇരയായത് എന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് പൊലീസ് രഞ്ജീത് കുമാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥി ജയ് ശ്രീറാം വിളിക്കുന്ന വിഡിയോ മറ്റ് വിദ്യാര്‍ഥികള്‍ ഫോണില്‍ പകര്‍ത്തിയതിന് ശേഷം ഇവര്‍ അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.