ഇത്തവണ കൊടും തണുപ്പില്ലാത്ത സഊദി

0
2178

സഊദിയിൽ ഇത്തവണ തണുപ്പിന് കടുപ്പം കുറവായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് ഇത്തവണ കുറവായിരിക്കുമെന്നാണ് അറിയിപ്പ്. സാധാരണ നിലയിൽ ചില ഭാഗങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലലേക്ക് വരെ താപനില എത്താറുണ്ട്. ഡിസംബർ മുതൽ ജനുവരി അവസാനം വരെയാണ് കടുപ്പമുള്ള തണുപ്പ് എത്താറുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ സഊദി കാലാവസ്ഥ തണുപ്പിലേക്ക് പ്രവേശിക്കുകയാണ്. റിയാദ്, മദീന, തബൂക്ക് മേഖലകളിൽ കാലാവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ പ്രവിശ്യയിൽ വരും ദിനങ്ങളിൽ മഴയെത്തും. ഇതോടെ തണുപ്പിലേക്ക് കാലാവസ്ഥ മാറും. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സഊദിയിലും ബാധിക്കുന്നുണ്ട്. ഇത്തവണ മുൻ വർഷങ്ങളിലെ അത്രയും തണുപ്പെത്തില്ലെന്ന് സഊദി കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി.

സാധാരണ ഈ സമയങ്ങളിൽ തണുപ്പ് എത്തേണ്ടതാണ്. പക്ഷേ രാജ്യത്തിന്റെ മക്ക ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യ ഉൾപ്പെടെ പലഭാഗത്തും ചൂട് തുടരുന്നുണ്ട്. ഡിസംബറോടെയാകും ഇവിടെ മികച്ച കാലാവസ്ഥ എത്തുക. കാലാവസ്ഥാ മാറ്റം സംന്ധിച്ച വിശദാംശം വരും ദിനങ്ങളിൽ കേന്ദ്രം പുറത്തിറക്കും. നിലവിൽ പ്രതിദിനം എന്നോണം കാലാവസ്ഥ അപ്ഡേറ്റ് സഊദി കാലാവസ്ഥ കേന്ദ്രം പുറത്തിറക്കാറുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക