104 വയസ്സുള്ള അമ്മയെ സംസ്‌കരിക്കാൻ സ്വർണ്ണ ശവപ്പെട്ടി തയ്യാറാക്കി മകൻ | വൈറൽ വീഡിയോ

0
8

ഇന്റർനാഷ്ണൽ ഡെസ്ക്: അമ്മയുടെ ശവസംസ്കാര ചടങ്ങിന് വ്യത്യസ്തമായ ശവപ്പെട്ടി തയ്യാറാക്കി മകൻ. നൈജീരിയയിലാണ് ഏവരെയും അമ്പരപ്പിക്കുന്ന വേറിട്ട നടപടിയുമായി മകൻ രംഗത്തെത്തിയത്. അമ്മയുടെ ശവസംസ്കാര ചാങ്ങിനായി സ്വർണ്ണ ശവപ്പെട്ടിയാണ് മകൻ തയ്യാറാക്കിയത് .104 വയസ്സുള്ള അമ്മയെ സംസ്‌കരിക്കാനായി നൈജീരിയക്കാരൻ തയാറാക്കിയത് 103,000 ഡോളർ വിലയുള്ള സ്വർണ്ണ ശവപ്പെട്ടിയാണ്.

നൈജീരിയയിലെ ഒരു പ്രശസ്തമായ പള്ളിയുടെ സ്ഥാപകനായ പ്രവാചകൻ ജെറമിയ എന്നയാളാണ് തന്റെ 104 വയസ്സുള്ള അമ്മയായ മാമ അസിറ്റോയെ വ്യത്യസ്തമായ രീതിയിൽ അന്ത്യയാത്ര നൽകിയത്. 150 മില്യണിലധികം വിലമതിക്കുന്ന, 103,325 ഡോളറിന് തുല്യമായ ഒരു സ്വർണ്ണ ശവപ്പെട്ടിയിൽ അമ്മയെ അടക്കം ചെയ്യാനുള്ള പദ്ധതികളാണ് ഇദ്ദേഹം ഒരുക്കിയത്. സ്വർണ്ണ ശവപ്പെട്ടിയിൽ അമ്മയെ അടക്കം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു.

സ്വർണ്ണ ശവപ്പെട്ടി കൊണ്ടുവന്നതിന് ശേഷം മകനായ മനുഷ്യൻ അമ്മയെ സംസ്‌കരിക്കാൻ ഒരു പ്രത്യേക ചടങ്ങും ഒരുക്കിയിരുന്നു. ഒരുക്കങ്ങളെല്ലാം വീഡിയോയിൽ കാണാനാകും. സംഗീത സംഘങ്ങൾ അടക്കമുള്ള പ്രത്യേക പരിപാടികളാണ് അമ്മയുടെ അന്ത്യയാത്രക്കായി മകൻ ഒരുക്കിയിരുന്നത്. സംഗീത സംഘങ്ങൾ സ്ഥലത്ത് ഒത്തുകൂടിയപ്പോൾ ഡസൻ കണക്കിന് ആളുകൾ അവിടെ ഒത്തുകൂടി. ഡിസംബർ 12 വെള്ളിയാഴ്ച, അവരുടെ മൃതദേഹം ബയൽസ സംസ്ഥാനത്തെ അവരുടെ ജന്മനാടായ അലിബെറിൽ സംസ്‌കരിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

VIDEO