റിയാദിൽ ആശുപത്രിയിൽ മലയാളി മരണപ്പെട്ടു

0
2758

റിയാദ്: റിയാദിലെ ശുമേസി ആശുപത്രിയിൽ മലയാളി മരണപ്പെട്ടു. കണ്ണൂർ മുണ്ടേരി ഏച്ചൂർ  മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാർ ആണ് മരണപ്പെട്ടത്. അൻപത്തിരണ്ട് വയസായിരുന്നു.

പിതാവ്: കുമാരൻ, മാതാവ്: ജാനകി, ഭാര്യ: ദിവ്യ, മക്കൾ: ആയുഷ്, അപർണ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സൃഹൃത്ത് രതീഷിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് ചെറുമുക്ക്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്