Saturday, 14 December - 2024

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്‍റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.

ബർവാ മദീനത്തിൽ താമസസ്ഥലത്തിന് എതിർവശത്തുള്ള പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. പോഡാർ സ്കൂൾ വിദ്യാർത്ഥിയാണ്.

കുട്ടിയുടെ അച്ഛൻ രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിലും, അമ്മ അനൂജ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: