റിയാദ്: ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.
കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് (49) മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽനിന്ന് തിരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക