ജിദ്ദ: അമ്മാർ അതിർത്തിയിലൂടെ എത്തിയ ഷിപ്പിൽ ഒളിപ്പിച്ച 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടുപേരെ പിടികൂടി കള്ളക്കടത്ത് ശ്രമത്തിന് കേസെടുത്തു.
മാർബിൾ മിക്സർ അടങ്ങിയ ഷിപ്പിലാണ് ഗുളികകൾ കടത്താൻ ശ്രമിച്ചത്. നൂതന സാങ്കേതികവിദ്യയും തത്സമയ കണ്ടെത്തൽ രീതികളും ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.
രാജ്യത്തിനുള്ളിൽ ലഹരി മരുന്ന് സ്വീകരിക്കേണ്ടവരുടെ അറസ്റ്റ് ഉറപ്പാക്കാൻ അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഏകോപിപ്പിച്ചിട്ടുണ്ട്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട്, രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
സുരക്ഷ വർധിപ്പിക്കുന്നതിനും ഇത്തരം ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ശ്രമം.
സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കള്ളക്കടത്ത് ചെറുക്കുന്നതിൽ പങ്കാളികളാകാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




