ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ച് വിട്ടു

0
1197

ദമാമിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉയരുന്നത്. ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിട്ടു. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് യാത്ര പുറപ്പെട്ട എഐ 127 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഷിക്കാഗോയില്‍ ഇറങ്ങേണ്ട വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിമാനവും യാത്രക്കാരെയും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ട്. അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഇന്ന് എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനത്തിനാണ് ബോംബ് ഭീഷണി ഉയരുന്നത്. നേരത്തേ ബോംബ് ഭീഷണിയെ തുടര്‍ന്ന് അയോധ്യ-ബെംഗളൂരു വിമാനം വൈകിയിരുന്നു.

എയർ ഇന്ത്യ വിമാനത്തിന് പിന്നാലെ ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി. ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് തന്നെ രണ്ടാമത്തെ വിമാനത്തിനാണ് ബോംബ് ഭീഷണി നേരിടുന്നത്. വിശദമായ പരിശോധന തുടരുന്നതായും യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക