സഊദിയിൽ ഇന്ന് നാല് മേഖലകളിൽ റെഡ് അലേർട്ട്

0
2266

റിയാദ്: സഊദിയിൽ ഇന്ന് നാല് മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

ഈ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും മിന്നലും ഉണ്ടാകാനിടയുണ്ട്. ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴ വൈകുന്നേരവം വരെ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അൽ ബഹയിലെ അൽ-ഹുജ്റ, അൽ- മഖ്വ, ഗാമിദ് അൽ-സനാദ് ബ്രാഞ്ച്, ഖൽവ എന്നീ പ്രദേശങ്ങളിലും, മക്കയിൽ അദം, ബനി യാസിദ്, ജുദാം, മെയ്‌സൻ, യലംലം, അൽ-ഷിഫ, അൽ-അർദിയാത്ത് എന്നിവിടങ്ങളിലുമാണ് മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളത്.