അബ്ദുറഹീം മോചനം; കണക്കുകൾ വെളിപ്പെടുത്താനൊരുങ്ങി നിയമ സഹായ സമിതി, ഞായറാഴ്ച റിയാദിൽ എല്ലാ സംഘടനകളുടെയും വിപുലമായ യോഗം

0
1744

അന്തിമ വാദം ഈ മാസം 17 ന്

റിയാദ്: സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് ഒടുവിൽ വൻ തുക നൽകിയതിനെ തുടർന്ന് മോചനം വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് പിന്നിൽ പ്രവർത്തിച്ച അബ്ദുറഹീം ഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ റിയാദിലെ  സംഘടനകളുടെ യോഗം ചേരുന്നു. ഈ വരുന്ന ഞായറാഴ്ച (13/10/2024) വൈകുന്നെരം എട്ടു മണിക്ക് ബത്ഹയിലെ ഹോട്ടൽ ഡി പാലസ് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ദുറഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ റിയാദിലെ സംഘടനകളുടെ യോഗം ചേരുന്നതെന്നും എല്ലാ സംഘടനാ പ്രതിനിധികളും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു സഹായ സമിതി അറിയിച്ചു. കണക്കാവതരണത്തിന് പുറമെ
അബ്ദുറഹീം മോചനവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റും യോഗത്തിൽ വിശദീകരിക്കും. ഓരോരുത്തരും സ്വയം ഏറ്റെടുത്ത് അവനവൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെയും മറ്റു വ്യത്യസ്ഥ മേഖലയിലെയും ഉത്തരവാദിത്തപ്പെട്ടവരെ അവിടെയെത്തിക്കണമെന്ന് സഹായസമിതി അഭ്യർത്ഥിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ ജയില്‍മോചനം ഈ മാസം ഉണ്ടായേക്കുമെന്നാണ് ഒടുവിലെ വിവരം. അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിക്കും. അന്നേ ദിവസം തന്നെ മോചനം സംബന്ധിച്ച നടപടികളും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറിയെന്നും ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികൾ കഴിഞ്ഞ മാസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

സഊദിയിൽ ഒരു കണ്ണ് നീക്കം ചെയ്യാൻ വിധിക്കപ്പെട്ട നൗഷാദിന്റെ കേസും അബ്ദുറഹീം കേസും സാമ്യതകൾ ഏറെ, രണ്ടിലും വാക്ക് തർക്കം ! അടിപിടി !; സഊദിയിലെ നിയമം കർശനമാണ്

ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ് അടുത്ത സിറ്റിംഗിനുളള തീയതിലഭിക്കുക എന്നത്. പബ്ലിക് റൈറ്റ് പ്രകാരം തുടര്‍ നടപടികള്‍ എന്ത് സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് ഇ-ഫയലായി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

എല്ലാവർക്കും നന്ദി, പ്രാർത്ഥനകളിൽ എന്നുമുണ്ടാകും, വധശിക്ഷ റദ്ദ് ചെയ്ത റിയാദ് കോടതി വിധി വന്ന ഇന്നലെ സന്തോഷം കൊണ്ട് ഉറങ്ങിയില്ല: വർഷങ്ങൾക്ക് ശേഷം പുറം ലോകത്ത് സന്തോഷം പങ്ക് വെച്ച് അബ്ദുറഹീം

അതേസമയം, റഹീമിന്റെ മോചനത്തിന് പ്രോസിക്യൂഷന്‍ തടസ്സ വാദങ്ങള്‍ ഉന്നയിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് സഹായ സമിതിയും റഹീമിന്റ അഭിഭാഷകനും. അതുകൊണ്ടുതന്നെ അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ലഭിച്ചാല്‍ അതിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ വേളയില്‍ തന്നെ ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് നേടിയാല്‍ ഉടന്‍ റഹീമിന് രാജ്യം വിടാന്‍ കഴിയും.

നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക. റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സഊദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍ നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം: ഇന്ത്യന്‍ എംബസി ഔട്ട്പാസ് ഇഷ്യൂ ചെയ്തു