Tuesday, 5 November - 2024

ഓക്സ്ഫഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ സന്ദർശിച്ച് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദാറുൽ ഹുദയുമായി സഹകരണം ചർച്ച ചെയ്തു

ലണ്ടൻ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇംഗ്ലണ്ടിലെ വിവിധ സർവകലാശാലകൾ സന്ദർശിച്ച് വകുപ്പുമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി, കേംബ്രിഡ്ജ് മുസ്‌ലിം കോളേജ്, ലണ്ടന്‍ യൂനിവേഴ്‌സിറ്റിക്കു കീഴിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ് തുടങ്ങിയ അന്തർദേശീയ ഗവേഷണ കേന്ദ്രങ്ങളിലാണ് ഡോ. നദ്‌വി പര്യടനം നടത്തിയത്.

ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിൽ പ്രൊഫസര്‍മാരായ ഡോ. ശാഹിദ് ജമീല്‍, ഡോ. അഫീഫി അല്‍ അകീതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ദാറുല്‍ഹുദായുമായുള്ള അക്കാദമിക സഹകരണം ചര്‍ച്ച ചെയ്തു. കേംബ്രിഡ്ജ് മുസ്‌ലിം കോളേജ് രജിസ്ട്രാര്‍ ഡോ. യാസീന്‍ സ്‌റ്റോഫ്ബര്‍ഗ്, സീനിയര്‍ റിസേര്‍ച്ച് ഫെലോ യാസീന്‍ ദത്തന്‍, ലണ്ടന്‍ യൂനിവേഴ്‌സിറ്റിക്കു കീഴിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസിലെ സീനിയര്‍ പ്രൊഫസറും പ്രമുഖ ഖുര്‍ആന്‍ വിവര്‍ത്തകനുമായ ഡോ. എം.എ.എസ് അബ്ദുല്‍ ഹലീം, കേംബ്രിഡ്ജ് ഇസ്‌ലാമിക് കോളേജ് സ്ഥാപകന്‍ ഡോ. മുഹമ്മദ് അക്റം നദ്‌വി, കാര്‍ഡിഫ് യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ഫെലോ ഡോ. ഹാറൂൻ സീദാത്ത് എന്നിവരുമായും വിവിധ കേന്ദ്രങ്ങളിൽ കൂടിക്കാഴ്ച നടത്തി.

ഒരാഴ്ചക്കാലത്തെ യു.കെ സന്ദര്‍ശനത്തിനെത്തിയ ഡോ. നദ്‌വി ഹാദിയ, കെ.എം.സി.സി, എം.എം.സി.എ തുടങ്ങി വിവിധ സാമൂഹ്യ സംഘടനകളുടെ സംഗമങ്ങളിൽ പങ്കെടുത്ത് ഇന്നലെ അയര്‍ലന്‍ഡിലേക്ക് തിരിച്ചു.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കേംബ്രിഡ്ജ് മുസ്‌ലിം കോളേജ് രജിസ്ട്രാർ യാസീൻ സ്റ്റോഫ്ബർഗുമായി കൂടിക്കാഴ്ച നടത്തുന്നു.

Most Popular

error: