തിരുവോണം ബംപര്‍; TG434222, സമ്മാനം വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

0
2038

തിരുവോണം ബംപറടിച്ച നമ്പര്‍ ഇതാ..TG434222. വയനാട് ജില്ലയിലെ ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സി നമ്പര്‍ W402. തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ്. മന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.

 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ നല്‍കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും നല്‍കും. ആകെ ഒന്‍പത് സമ്മാനങ്ങളിലായി 125,54 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. പൂജ ബമ്പറിന്‍റെ പ്രകാശനവും ഇന്ന് നടക്കും.

71.43 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.കൂടുതല്‍ ടിക്കറ്റുകള്‍ (13.02 ലക്ഷം) വിറ്റത് പാലക്കാട് ജില്ലയിലാണ്. 500 രൂപയായിരുന്നു ടിക്കറ്റൊന്നിന് വില. എട്ടുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിയാതെയുണ്ട്.

ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് കമ്മിഷന്‍ ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കും. ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്നും 6.75 കോടി രൂപ ആദായ നികുതിയിത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ 15.75 കോടി രൂപ ഒന്നാം സമ്മാനാര്‍ഹനായ ആള്‍ക്ക് ലഭിക്കും.