മൂന്നാം നിലയിലെ ജനാല വഴി മൂന്ന് വയസ്സുകാരിയെ വീട്ടുജോലിക്കാരി താഴേക്ക് എറിഞ്ഞു; നില ഗുരുതരം

0
1757

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിന്‍റെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നല്‍കിയത്.

ദോഹ ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അല്‍ സബാ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡെപ്യൂച്ചി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. 35കാരിയായ ഗാര്‍ഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക