മസ്‌കത്ത്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഐബിആര്‍ അച്ചീവര്‍ എന്ന ടൈറ്റിലും കിഡ്‌സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ലോക റെക്കോര്‍ഡും നേടി എഫ്രേം യുഹാനോന്‍ ജോര്‍ജി എന്ന രണ്ടര വയസ്സുകാരന്‍.
ഇംഗ്ലീഷ്, സുറിയാനി അക്ഷരങ്ങള്‍, വര്‍ഷത്തിലെ മാസങ്ങള്‍, ആഴ്ചയിലെ ദിവസങ്ങള്‍ എന്നിവ കാണാതെ പറഞ്ഞും പക്ഷികള്‍, മൃഗങ്ങള്‍, നിറങ്ങള്‍ എന്നിവയെ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഐ ബി ആര്‍ അച്ചീവര്‍ എന്ന പദവി നേടിയത്.
അഞ്ച് മിനിറ്റ് 20 സെക്കന്‍ഡില്‍ 90 ഇനങ്ങള്‍ തിരിച്ചറിഞ്ഞ് കിഡ്‌സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ലോക റെക്കോര്‍ഡും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കന്‍. മസ്‌കത്ത് മര്‍ത്തശ്മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറയുടെയും മേഘാ തങ്കച്ചന്റെയും മകനാണ് എഫ്രേം.