ജിദ്ദ: “തിരു നബി (സ)- ജീവിതം ദർശനം” എന്ന പ്രമേയത്തിൽ ഐ സി എഫ് പ്രഖ്യാപിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ജിദ്ദ സെൻട്രൽ മീലാദ് യൂത്ത്ഫെസ്റ്റ്സമാപിച്ചു. മുഹ്‌യിദ്ധീൻ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ജിദ്ദ ഐ സിഎഫ് ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സെൻട്രൽ പ്രസിഡണ്ട് ഹസ്സൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സെൻട്രൽ നേതാക്കളായ യഹ്‌യ ഖലീൽ നൂറാനി , മുഹമ്മദ് അൻവരി കൊമ്പം, അബൂ മിസ്ബാഹ് ഐക്കരപ്പടി എന്നിവർ സംബന്ധിച്ചു. പതിനഞ്ച് സെക്ടറുകളിൽ നിന്നുള്ള വിജയികൾ മാറ്റുരച്ച യൂത്ത് ഫെസ്റ്റിൽ ശറഫിയ്യ സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി. അസീസിയ്യ സെക്ടർ രണ്ടാം സ്ഥാനവും, ഫൈസലിയ്യ സെക്ടർ മൂന്നാം സ്ഥാനവും നേടി.
ഐ സി എഫ് ഇന്റർനാഷണൽ വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ എ ആർ നഗർ, നാഷണൽ ദഅവാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മളാഹിരി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ഹസ്സൻ സഖാഫി എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. മുഹ്‌സിൻ സഖാഫി സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. സൈദ് കൂമണ്ണ, ഹനീഫ പെരിന്തൽമണ്ണ, അബ്ദുറസ്സാഖ് എടവണ്ണപ്പാറ, അബ്ദുൽ ഗഫൂർ പുളിക്കൽ, സക്കീർ കൊണ്ടോട്ടി,മുഹമ്മദ് അലി മാസ്റ്റർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക
