പി.വി. അൻവറിൻ്റെ പുതിയ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK). എന്ന പേരിൽ. നാളെ വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന യോഗത്തിലാകും പ്രഖ്യാപനം നടത്തുക. ഡിഎംകെയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പി വി അൻവർ ചെന്നൈയിലെത്തി ഡി എം കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ രാഷ്ട്രീയ സാധ്യതകൾ ചർച്ച ചെയ്യാനാണ് അൻവർ ചെന്നൈയിലെത്തിയതെന്നാണ് വിവരം. രാവിലെ ചെന്നൈയിലെത്തിയ അൻവർ മുതിർന്ന ഡി എം കെ നേതാക്കളുമായി ചർച്ച നടത്തിയതിൻ്റെ ചിത്രങ്ങൾ അൻവറിൻ്റെ അനുയായികൾ തന്നെ പുറത്ത് വിട്ടു.
നാളെ വൈകീടട്ടാണ് അൻവറിന്റെ പാർട്ടി നയ പ്രഖ്യാപനവും പൊതുയോഗവും. സിപിഐഎമ്മും ഡിഎംകെയുമായി തമിഴ്നാട്ടിലും ദേശീയ തലത്തിലും സഹകരണം തുടരുന്നതിനിടെ, കൂടിക്കാഴ്ചയിൽ ഡിഎംകെ നേതാക്കൾ എന്ത് നിലപാട് എടുത്തുവെന്നത് സംബന്ധിച്ച് അൻവർ പ്രതികരിച്ചിട്ടില്ല.





