കോതമംഗലത്ത് ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി; പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

0
1051

കൊച്ചി: കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് കാണാതായ പുതുപ്പള്ളി സാധുവെന്ന ആനയ്ക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ രാവിലെ 7ന് തിരച്ചിൽ പുനരാരംഭിക്കും. പരുക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട് കയറുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയി തിരച്ചിൽ നടത്തുകയായിരുന്നു. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മണികണ്ഠൻ എന്ന ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്നു.

ഈ ആനയ്ക്ക് കാര്യമായ പരുക്കില്ല. മൂന്ന് പിടിയാനയയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്.