Monday, 16 June - 2025

‘പുട്ടും കടലക്കറിയുമാണ് ഭക്ഷണം; ചെലവ് താങ്ങാനാവില്ല’; മനാഫിന്‍റെ വ്ലോഗ് വൈറല്‍

മണിക്കൂറുകൾക്കുള്ളിൽ സബ്സ്ക്രൈബെഴ്സ് നാല് ലക്ഷത്തിലേക്ക്

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച അര്‍ജുന്‍റെ കുടുംബവും ലോറി ഉടമ മനാഫുമാണ്. അര്‍ജുനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍ നിന്നും രണ്ട് ലക്ഷം കടന്നിരുന്നു. ഇപ്പോഴിതാ മനാഫിന്‍റെ ഷിരൂരിലെ താമസ സ്ഥലത്തെ വ്ലോഗാണ് വൈറല്‍. ഷിരൂരില്‍ മനാഫ് താമസിച്ച വീട്ടില്‍ നിന്നാണ് വ്ലോഗ് ചെയ്തിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

താന്‍ ഷിരൂരില്‍ ചെന്നതിന് ശേഷം ഇപ്പോഴാണ് കണ്ണാടിയില്‍ നോക്കുന്നതെന്നും കണ്ണിന്‍റെ അടിയെല്ലാം കറുത്തുവെന്നും നിലവിലെ ചിലവ് താങ്ങാനിവില്ലെന്നും  കടലക്കറിയും പുട്ടുമാണ് ഭക്ഷണമെന്നും മനാഫ് വിഡിയോയില്‍ പറയുന്നു. 
തനിക്ക് മലേഷ്യയില്‍ ഹോട്ടലുണ്ടെന്നും നല്ല ഭക്ഷണം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ലോറി ഒരിക്കലും കാണാന്‍ താല്‍പര്യമില്ലെന്നും മനാഫ് വിഡിയോയില്‍ പറയുന്നു. ഇവിടുത്തെ  കാര്യങ്ങള്‍ എല്ലാം താന്‍ ലൈവിടാമെന്നും മനാഫ് വിഡിയോയില്‍ പറയുന്നു. 

അതേ സമയം തനിക്കെതിരെ കേസെടുത്തതില്‍ സങ്കടമുണ്ടെങ്കിലും അര്‍ജന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ലോറി ഉടമ മനാഫ്. അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കെതിരെ എന്താണ് പരാതിയെന്നും അറിയില്ല. ഈ നിമിഷം വരെ ആ കുടുംബത്തിനു അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ യൂ ട്യൂബ് ചാനല്‍ എല്ലാവര്‍ക്കും ലഭ്യമാണല്ലോ. അതില്‍ എന്താണ് അവര്‍ക്കെതിരെ പറഞ്ഞിട്ടുള്ളതെന്നും മനാഫ് മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു മനാഫ്.

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: