‘ദി ഹിന്ദു’ പത്രത്തിന് അഭിമുഖ വിവാദത്തിൽ ആദ്യമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആർക്കും പണം നല്‍കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തനിക്ക് എന്തായാലും പിആർ ഏജൻസി ഇല്ലെന്നും പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ അച്ചടിച്ചു വന്നു. ജില്ലാ അടിസ്ഥാനത്തിൽ എടുത്താലും ജനസംഖ്യാ അടിസ്ഥാനത്തിൽ എടുത്താലും മലപ്പുറം ജില്ലയിലാണ് കേസ് കൂടുതൽ എന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
