റിയാദിൽ കാണാതായതിനെ തുടർന്ന് അന്വേഷിച്ചു, കണ്ടെത്തിയത് റൂമിൽ മരിച്ച നിലയിൽ

0
2051

റിയാദ്: റിയാദിൽ കാണാതായതിനെ തുടർന്ന് അന്വേഷിച്ച തമിഴ്നാട് സ്വദേശിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്ത ഷാറാ റെയിലിൽ തമിഴ്നാട് തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ഷെയ്ഖ് ദാവൂദ്(53) നെയാണ് താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച റൂമിൽ ഉറങ്ങാൻ  കിടന്നതായിരുന്നു. പിന്നീട് അറിവൊന്നും ഇല്ലാഞ്ഞപ്പോൾ തിരച്ചിലിനിടയാണ്  റൂമിൽ മരിച്ചു കിടക്കുന്നതായി കാണുന്നത്. പിതാവ്: നൈനമൂസ, മാതാവ്: ജൈന ബീഗം, ഭാര്യ: ഖാദർ നാസിയ, മക്കൾ: മുഹമ്മദ്‌ നിയാസ്, അസ്റ

റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.