ചികിത്സയുടെ മറവില്‍ പീഡനം; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണി

0
5777

യൂനാനി ചികിത്സയുടെ മറവിൽ ലൈംഗിക പീഡനം നടത്തിയ പ്രതി പൊലിസ് പിടിയിൽ. ആലപ്പുഴ സീവ്യൂ വാർഡ സുധീർ എന്നു വിളിക്കുന്ന ഉസ്താദ്  സിറാജുദ്ദീനെ ആണ് സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.  ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ  മകളുടെ ചികിത്സയ്ക്കായി  എത്തിയ സ്ത്രീയെ ആണ്  പലതവണ പീഡനത്തിനിരയാക്കിയത്.

തുടർന്ന്  നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ്  ഭീഷണിപ്പെടുത്തി  രണ്ടു ലക്ഷം രൂപയും വാങ്ങിയെടുത്തു.സൗത്ത് പോലീസ് എസ് എച്ച് ഒ കെ. ശ്രീജിത്തിൻ്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സിറാജുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.