Sunday, 6 October - 2024

ഇസ്റാഈലിനെതിരേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന് അമേരിക്ക

‘ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം’  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

ഇസ്റാഈൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

വാഷിങ്ടണ്‍: ഗസ്സക്കും ലബനാനും പിന്നാലെ സിറിയ, യമന്‍ തുടങ്ങി പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തിന്  പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന ന്യായീകരണത്തിന്റെ ആവര്‍ത്തനമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇസ്‌റാഈലിന് യു.എസിന്റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇസ്റാഈലിനെതിരേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക. അത്തരം ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ കരആക്രമണം തുടങ്ങിയതായി ഇസ്റാഈൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നത്. ആക്രമണത്തിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ഇസ്രയേലിന്റെ എല്ലാ നടപടികളെയും അമേരിക്ക പിന്തുണയ്ക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്റാഈൽ ആക്രമണത്തില്‍ ലെബനഇസ്റാഈൽനിലെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ പൊട്ടിത്തറിച്ച വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 27-ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്.

നസ്രള്ളയെ വധിച്ചതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനെതിരേ സൈനികരെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നസ്രള്ളയുടെ കൊലപാതകം നാശം കൊണ്ടുവരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം മധ്യേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാനാകാത്ത ഒരു പ്രദേശം പോലുമില്ലെന്നും മറ്റുള്ളവര്‍ ചിന്തിക്കുന്നതിലും ഒരുപാട് മുന്‍പ് തന്നെ ഇറാന്‍ സ്വതന്ത്രമാകുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കുക എന്ന് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ‘നോര്‍ത്തേണ്‍ ആരോസ്’ എന്ന പേരിലുള്ള സൈനിക നടപടിയുമായി ഇസ്റാഈൽ മുന്നോട്ട് പോവുകയാണ്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനന്‍ തലസ്ഥാനമായ ബയ്റുത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണവും ഇസ്റാഈൽ തുടരുകയാണ്.

ബയ്റുത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറുതവണ വ്യോമാക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കന്‍ ലെബനനിലുള്ള പലസ്തീന്‍ ക്യാമ്പടക്കം അക്രമിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. ഇസ്റാഈൽ ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം നേരത്തെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയായിരുന്നു ഇത്. അതിനിടെ, നസ്രള്ള വധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്റാഈൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നല്‍കി.

ഇസ്റാഈൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

അതിനിടെ, ഇസ്റാഈലിനെതിരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണം. അധിനിവേശ ഈലാത്തിലെയും, ടെൽ അവീവിലെയും സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഫലസ്തീൻ, ലെബനീസ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രായേൽ അധിനിവേശത്തിനെതിരായ അവരുടെ ചെറുത്തുനിൽപ്പ് ശ്രമങ്ങളെ പിന്തുണച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയതെന്ന് സൈനിക വക്താവ് യഹ്‌യ സാരി ഊന്നിപ്പറഞ്ഞു.

ഇസ്റാഈൽ -അമേരിക്കൻ ആക്രമണത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു, ആക്രമണം ചെറുക്കുന്നതുവരെ തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തു. യെമനിലെ ഹുദൈദയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഹൂത്തികളുടെ ആളില്ലാ ഉപരിതല വാഹനം ഇസ്റാഈലിലേക്ക് ചരക്കുമായി പോയ കപ്പൽ ആക്രമിച്ചു.

ഹുദൈദ തുറമുഖം, വിമാനത്താവളം, അൽ-ഹാലി പവർ ജനറേഷൻ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായിട്ടാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു എസിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈൽ വിക്ഷേപിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: