Sunday, 6 October - 2024

ദമാമിൽ ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്നു മരണം, മൂന്ന് പേർക്ക് ഗുരുതരം

ദമാം: കിഴക്കൻ സഊദിയിലെ ദമാമിലെ ഫ്ലാറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അൽനഖീൽ ഡിസ്ട്രിക്ടിൽ മൂന്നു നില കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫർണിഷ്ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിലാണ് സ്ഫോടനം. പാചക വാതക ചോർച്ചയെ തുടർന്നാണ് ഫ്ളാറ്റിൽ ഉഗ്ര സ്ഫോടനവും തീപ്പിടിത്തവുമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. സ്‌ഫോടനത്തില്‍ ഫ്‌ളാറ്റിന്റെ ഭിത്തി തകര്‍ന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരെ പിന്നീട് മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: