“മുഖ്യമന്ത്രി ബാപ്പയെ പോലെ”; കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തി കൊല്ലുമോ ?”

0
1440

മുഖ്യമന്ത്രി ബാപ്പയെ പോലെയെന്ന അൻവറിൻ്റെ പരാമർശത്തെ വിമർശിച്ച് ടി.പി. രാമകൃഷ്ണൻ. കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തി കൊല്ലുമോയെന്നും രാമകൃഷ്ണൻ ചോദ്യം ഉന്നയിച്ചു. അൻവറിൻ്റ പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികം മാത്രമാണെന്നും സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

അൻവറിൻ്റെ ആരോപണത്തിൽ പാർട്ടിക്ക് വേവലാതിയില്ലെന്നും സിപിഎം അണികൾ ഭദ്രമാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ പാർലമെന്ററി പാർട്ടി അംഗത്വത്തിൻ്റെ കാര്യത്തിൽ നടപടി കാത്തിരുന്ന് കാണൂവെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവറിന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നുവെന്നും പക്ഷെ, മറ്റൊരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ അതിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.