ജുബൈൽ: നാല് പതിറ്റാണ്ട് നിണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരിക്ക് ICF / RSC യാത്ര അയപ്പ് നൽകി. 40 വർഷത്തെ സുദീർഘമായ സാമൂഹ്യ പ്രവർത്തനം പുതു തലമുറക്ക് വായനക്ക് അവസരം ഒരുക്കണമെന്ന് യാത്രയപ്പ് യോഗം ഉദ്‌ഘാടനം നിർവഹിച്ച ICF സഊദി നാഷണൽ വിദ്യാഭ്യസ പ്രസിഡന്റ് ഉമർ സഖാഫി മൂർക്കനാട് ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സെൻട്രൽ പ്രസിഡന്റ് ഷുക്കൂർ മുസ്‌ലിയാർ ചാവക്കാട് അധ്യക്ഷനായ പരിപാടിയിൽ ICF ന്റെ സ്നേഹോപഹാരം ഷൗക്കത് സഖാഫിയും RSC യുടെ സ്നേഹാദരവ് സഊദി ഈസ്റ്റ് നാഷണൽ ചെയർമാൻ ഇബ്രാഹിം അംജദിയും നൽകി.
സാധാരണക്കാരായ പ്രവാസികൾക്ക് സഹായവുമായി എംബസ്സി ഹെല്പ് ഡെസ്ക് വോളണ്ടിയർ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നൂഹ് പാപ്പിനിശേരി, ജുബൈൽ ഇന്ത്യൻ സ്കൂൾ പാരെന്റ്സ് ഫോറം ഉൾപ്പെടെ നിരവധി കൂട്ടായ്‍മകളിൽ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ജുബൈലിലെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്താൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ഇടപെടലുകൾ വ്യക്തമാക്കുന്നതാണ്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു എന്ന് ജുബൈലിലെ മലയാളി സമൂഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ശരീഫ് മണ്ണൂർ, ജാഫർ കൊടിഞ്ഞി, അസ്‌ലം ബീമാപ്പള്ളി,ജാഫർ കൊടിഞ്ഞി, ശഫീഖ് കുമ്പള എന്നിവർ സംസാരിച്ചു. ജലീൽ കൊടുവള്ളി സ്വാഗതവും ഉനൈസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക
