യെമനിലും ഇസ്റാഈൽ ആക്രമണം; ഹുദൈദ തുറമുഖം ബോംബിട്ടു തകർത്തു, പവർ പ്ലാന്റുകൾക്കും എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും നേരെയും വ്യോമാക്രമണം

0
1844

സൻആ: ഗസ്സക്കും ലെബെനോനും പിറകെ യെമനിലും ഇസ്റാഈൽ ബോംബ് ആക്രമണം. യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്റാഈൽ വ്യോമസേന നടത്തിയ മിസൈൽ ആക്രമണത്തിൽ നാലു പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ പവർ പ്ലാന്റുകൾക്ക് നേരെയും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആക്രമണത്തിന് ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചതായി ഇസ്റാഈൽ സൈന്യം പറഞ്ഞു. ഈ മേഖലയിൽ ഇറാനിൽ നിന്നും ആയുധങ്ങൾ കൈമാറുന്ന കേന്ദ്രങ്ങൾ ഉണ്ടെന്നാണ് ഇസ്റാഈൽ അവകാശപ്പെടുന്നത്.

യെമൻ ആക്രമണത്തിനുശേഷം ഒരു സ്ഥലവും ഞങ്ങൾക്ക് ദൂരെയല്ല എന്നും, യമൻ ആക്രമണം കൺട്രോൾ റൂമിൽ ഇരുന്ന് നിരീക്ഷിച്ചതായും, ഇസ്റാഈൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യെമനിലെ ആക്രമണം ഇറാനുള്ള സന്ദേശമാണെന്നും ഇറാനിലെവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാന് നല്‍കുന്നതെന്നും ഇസ്രായില്‍ പറഞ്ഞു. എന്നാൽ ആക്രമണത്തിന് മുമ്പ് ഹുദൈദയിലെയും, റാസ്‌ ഇസയിലെയും ഇന്ധന സംഭരണ കേന്ദ്രങ്ങൾ തങ്ങൾ കാലിയാക്കിയിരുന്നതായി ഹൂതികൾ അവകാശപ്പെട്ടു.

മുൻകരുതൽ എന്ന നിലയിൽ രണ്ട് സ്ഥലങ്ങളിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾ സംഘം കാലിയാക്കിയെന്ന് യമൻ ഹൂത്തികളുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ രക്തം പാഴായിപ്പോകില്ലെന്ന് ഹൂത്തി നേതാവ് ശനിയാഴ്ച പറഞ്ഞിരുന്നു. ഹൂത്തികളുടെ ദിവസം വരാനിരിക്കുന്നതായി ഇതിന് മറുപടിയായി ഇസ്റാഈലി സൈന്യവും പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പും അല്‍ഹുദൈദ തുറമുഖത്തിനു നേരെ ഇസ്റാഈൽ ആക്രമണം നടത്തിയിരുന്നു.

https://twitter.com/shivasanatani98/status/1840416806265119141?t=AEVvOg_qjQo_HmC4wWRioA&s=19

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക