ഇന്ത്യയുടെ സുപ്രധാന നീക്കം; ഗൾഫ് രാജ്യത്തെ അരിവില കുത്തനെ ഇടിയാന്‍ പോകുന്നു

0
2181

അബുദാബി: ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ  20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച, ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തു, ഒരു ടണ്ണിന് $ 490 (ഏകദേശം 1,800 ദിർഹം) എന്ന നിലയിൽ അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തു.  രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.

യുഎഇയുടെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തത്. ഒരു ടണ്ണിന് 490 ഡോളര്‍ അഥവാ 1800 ദിര്‍ഹം എന്ന അടിസ്ഥാന വിലയില്‍ ആയിരിക്കും ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റി അയയ്ക്കുക. മാത്രമല്ല ഇത്തവണ ഉല്‍പാദനം കൂടിയത് കയറ്റുമതി തീരുവ കുറയ്ക്കാനും കാരണമാകും.

ഈ മാറ്റം യുഎഇ വിപണിയിലെ വിലയില്‍ വളരെ പെട്ടെന്ന് തന്നെ പ്രതിഫലിക്കും എന്നാണ് അല്‍ ആദില്‍ സൂപ്പര്‍മാര്‍ക്കറ്റ്സ് ചെയര്‍മാന്‍ ഡോ.ധനഞ്ജയ് ദാതാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞത്. യുഎഇയില്‍, ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ഇനങ്ങളില്‍ ഒന്നാണ് ബസുമതി ഇതര അരി. ആകെയുള്ള വിപണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനവും ബസ്മതി ഇതര അരിയാണ്.

വെള്ള അരി, സോന മസൂരി അരി, ജീരകശാല അരി, തുടങ്ങിയ ഇനങ്ങള്‍ക്ക് യുഎഇയില്‍ ആവശ്യക്കാരേറെയാണ്. ഇന്ത്യയെ കൂടാതെ, തായ്ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങില്‍ നിന്നും യുഎഇ അരി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി തീരുവ കേന്ദ്രം നീക്കം ചെയ്തത്. ബസ്മതി ഇതര അരിയുടെ മൂന്ന് വിഭാഗങ്ങളുടെ കയറ്റുമതി തീരുവയിലും കുറവ് പ്രതിഫലിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായിരുന്നു ഇത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 23.59 ലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ ധാരാളം അരി സ്റ്റോക്കുണ്ട്. ചില്ലറ വില്‍പ്പന വിലയും ഇപ്പോള്‍ നിയന്ത്രണത്തിലാണ് എന്നതിനാലാണ് കയറ്റുമതി നിരോധനം കേന്ദ്രം നീക്കം ചെയ്യുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക