ലോൺ തിരിച്ചടക്കാൻ ഒരു ദിവസം വൈകി; വീട്ടമ്മയെ സ്വകാര്യ ബാങ്ക് ജീവനക്കാർ മർദിച്ചെന്ന് പരാതി

0
982

തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയ്ക്ക് നേരെ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ക്രൂരമർദനം. വർക്കല നടയറ കുന്നിൽ പുത്തൻ വീട്ടിൽ സുബിനക്കാണ് മർദനമേറ്റത്. ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. ആറ്റിങ്ങലിലെ ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാൻ ഒരു ദിവസം വൈകിയെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാർ സുബിനയുടെ വീട്ടിലെത്തി. പിന്നാലെ ഇവർ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദിച്ചെന്നാണ് യുവതിയുടെ പരാതി.