അൽ ഖോബാർ പ്രവാസി സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു

0
731

അൽ ഖോബാർ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷൻ സംഘാടക സമിതി നിലവിൽ വന്നു.
യൂനിറ്റ്, സെക്ടർ ഘടകങ്ങളിലെ മത്സര വിജയികളാണ് ഒക്ടോബർ 25 ന് നടക്കുന്ന സോൺ സാഹിത്യോത്സവിൽ മാറ്റുരക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റഫാ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ സംഗമം ഐസിഎഫ് അൽഖോബാർ സെൻട്രൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉലൂമി ഉൽഘാടനം ചെയ്തു. സോൺ ചെയർമാൻ ഉസ്മാൻ കല്ലായി അധ്യക്ഷനായിരുന്നു. രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ സംഘടനാ സെക്രട്ടറി സ്വാദിഖ് സഖാഫി ജഫനി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

ആർ എസ് സി ഗ്ലോബൽ പ്രതിനിധി ഉബൈദ് സഖാഫി കോട്ടക്കൽ സാഹിത്യോത്സവ് പ്രഖ്യാപനവും ഐസിഎഫ് ഈസ്റ്റേൺ പ്രോവിൻസ് അഡ്മിൻ പ്രസിഡണ്ട് ഉബൈദുല്ലാഹ് അഹ്സനി ആലപ്പുഴ സംഘാടക സമിതി പ്രഖ്യാപനവും നടത്തി.
മൻസൂർ മഹ്ളരി, ലത്തീഫ് ഹാജി ചെറുമുക്ക്, മുഹമ്മദ് മാലബട്ട് ബഷീർ പാടിയിൽ, ആബിദ്‌ വയനാട്‌ തുടങ്ങി വിവിധ സാംസ്കാരിക പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

മൻസൂർ മഹ്ളരി കൊല്ലം ചെയർമാനും സകരിയ കണ്ണൂർ ജനറൽ കൺവീനറും നൂറുദ്ദീൻ സഖാഫി ഫിനാൻസ് കൺവീനറുമായ എഴുപത് അംഗ സംഘാടക സമിതിയാണ്‌ നിലവിൽ വന്നത്‌. കലാലയം സമിതി സെക്രട്ടറി അൻവർ ഹമീദ് ഒറ്റപ്പാലം സ്വാഗതവും ഷമാലുദ്ദീൻ തെരുവത്ത് നന്ദിയും പറഞ്ഞു.

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക