ഭാര്യയെയും ഗർഭസ്ഥശിശുവിനെയും കുത്തിക്കൊന്നു: പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കി സഊദി അറേബ്യ

0
1708

മക്ക: ഭാര്യയെയും ഗർഭസ്ഥശിശുവിനെയും കുത്തിക്കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി സഊദി അറേബ്യ. മക്ക പ്രവിശ്യയിലാണ് ദാരുണ സംഭവത്തിലെ പ്രതിയുടെ വധശിക്ഷക്ക് വിധേയനാക്കിയത്. ഭാര്യയെയും ഗർഭസ്ഥ ശിശുവിനെയും കുത്തിക്കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഇബ്രാഹീം ബിൻ അബ്ദുൽ അസീസ് ഖൻബഷി എന്ന സ്വദേശിയെയാണ് ഭാര്യ ബസ്മ സഹ്‌റാനിയെയും ഗർഭസ്ഥ ശിശുവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

അതേ സമയം നജ്റാനിൽ സഊദിയിലേക്ക് ഹഷീഷ് കടത്തിയ രണ്ട് വിദേശികളെയും വധശിക്ഷക്ക് വിധേയരാക്കി.
രണ്ട് എത്യോപ്യക്കാരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു.