മുഖ്യമന്ത്രിയ്ക്കെതിരേ തിരിഞ്ഞ് പി.വി. അൻവർ; പരാതികളിൽ നടപടിയില്ലെന്ന് എം എൽ എ

0
1214

നിലമ്പൂര്‍: ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നെന്ന് ഇടത് സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വര്‍. നിലമ്പൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അൻവർ നേരിട്ടുള്ള വിമർശനം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്‍വറിനെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്‍വറിനോട് പരസ്യപ്രതികരണം നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇത് തള്ളികൊണ്ടാണ് അദ്ദഹം വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.