മദ്യപിച്ചതിൻ്റെ പണം ചോദിച്ചതിന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പെരുമാറ്റ ദൂഷ്യത്തിൻ്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൊഴിലാളികളായ അഭിലാഷ് പി.വി,സലീംകുമാര്‍ പി.സി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
മദ്യപിച്ച് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് ചേപ്പാട് സെക്ഷനിലെ പി സുരേഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കെഎസ്ഇബി ചെയർമാൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.