Sunday, 6 October - 2024

‘ഇവരെന്തൊരു അമ്മയാണ്’; കിണറ്റിന്‍കരയില്‍ ഒരു കൈയില്‍ കുഞ്ഞുമായി യുവതിയുടെ റീൽസ് ഷൂട്ടിന് വിമർശനം

റീൽസെടുത്ത് വൈറലാവാൻ പലരും അപകടകരമായ പല വഴികളും തേടാറുണ്ട്. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിണറിന്‍റെ വക്കിലിരുന്ന് കുഞ്ഞിനെയും കയ്യിൽ പിടിച്ചുള്ള യുവതിയുടെ അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു യുവതി പാട്ടിനൊത്ത് ചുണ്ടുകളനക്കി അഭിനയിക്കുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ കുട്ടിയെ ഒറ്റക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി വായുവിൽ നിർത്തി പാട്ടിനൊത്ത് അഭിനയിച്ച് കൈകൾ മാറ്റി മാറ്റി പിടിച്ചു കൊണ്ടിരിക്കുകയാണ് യുവതി.  കുട്ടി കിണറിന് മുകളിലായി വായുവിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. കുട്ടി പേടിച്ച് കാലിട്ടടിക്കുന്നുമുണ്ട്.

‘അച്ഛനേക്കാൾ അമ്മയ്ക്കാണ് കുട്ടിയെ സ്നേഹിക്കാൻ കഴിയുക എന്നാണ് കുടുംബ കോടതികൾ പറയാറ്’ എന്നാണ് വീഡിയോ പങ്കുവെച്ചയാൾ പരിഹാസത്തോടെ കുറിച്ചത്. എന്നാൽ വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയുടെ കുഞ്ഞാണോ കുട്ടിയെന്നും ഉറപ്പില്ല. എങ്കിലും അശ്രദ്ധവും അനാവശ്യവും അർത്ഥശൂന്യവുമായ വീഡിയോ ചിത്രീകരണം എന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നു. കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിക്ക് യുവതിയെ അറസ്റ്റ് ചെയ്യണമെന്നും ചിലർ ആവശ്യപ്പെട്ടു. യുവതിയെ മാനസിക രോഗത്തിന് ചികിത്സിക്കണം എന്നും വീഡിയോയ്ക്ക് താഴെ ചിലർ അഭിപ്രായപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: