Sunday, 6 October - 2024

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ജിമ്മി സാധനങ്ങൾ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള മലയാളി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശിയാണ് ജിമ്മി. ഇന്ന് പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തിലാണ് ജിമ്മി കൊച്ചിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്.

ജിമ്മി സൈമൺ

പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ജിമ്മി സാധനങ്ങൾ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വർഷമായി ഷിക്കാഗോയിൽ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മയെ സന്ദർശിക്കാനാണ് എത്തിയത്. വെട്ടുകാട്ടിൽ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കൾ.

ഭാര്യ: റാണി കടവിൽ (കടുത്തുരുത്തി). മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി. വർഷങ്ങളായി ഷിക്കാഗോ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറപ്പി സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ജിമ്മി. സംസ്കാര ചടങ്ങുകൾ പിന്നീട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: