അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; അതിഥി തൊഴിലാളി പിടിയില്‍

0
1719

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കുഞ്ഞിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍. മദ്യലഹരിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചആസാം സ്വദേശി നൂറുല്‍ ആദം (47) ആണ് പിടിയിലായത്. അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ അമ്മൂമ്മയ്ക്ക് പരിക്കേറ്റു.പിടിവലിയില്‍ കുഞ്ഞിനും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.