കോഴിക്കോട്: കോഴിക്കോട് ടൗണിൽ ഉണ്ടായ ബൈക്ക് അപകട ത്തിൽ ബി.കോം രണ്ടാം വര്‍ഷ വിദ്യാർത്ഥി മരിച്ചു. എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് “സനാബിൽ” വസതിയിലെ കുറുവച്ചാലിൽ റസൽ അബ്ദുള്ളയാണ് മരണപ്പെട്ടത്. പത്തൊൻപത് വയസായിരുന്നു. കോഴിക്കോട് മിനി ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിലാണ് മരണം.
ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. മാതാവ്: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി : നൈല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ട്: യൂനുസ് പരപ്പിൽ





