യാത്രക്കാരെ വട്ടം കറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; റിയാദിൽ നിന്ന് രണ്ടാം ദിനവും വൈകി, ഇനി നാളെ പുറപ്പെടുമെന്ന് അറിയിപ്പ്

0
1005

റിയാദ്: യാത്രക്കാരെ വട്ടം കറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സഊദി തലസ്ഥാനമായ റിയാദിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട വിമാനവും വൈകി. ഇന്ന് രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കി നാളെ പുറപ്പെടുമെന്ന് അറിയിച്ചത്. ഇനി നാളെ രാവിലെ 8.45നാണ് പുറപ്പെടുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നാട്ടിലേക്ക് പുറപ്പെടാനായി യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനകമ്പനി ഇത് സംബന്ധിച്ച സന്ദേശമയച്ചത്. ഇതോടെ ദുരെ പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ കുടുങ്ങി. ഇവർക്ക് തിരിച്ചു പോകാനും കഴിയാത്ത അവസ്ഥ ആയതിനാൽ പലരും വിമാനത്താവളത്തില്‍ തങ്ങുകയാണ്. ചിലർ റിയാദിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് മടങ്ങി.

നിലവിലെ അറിയിപ്പ് പ്രകാരം തിങ്കളാഴ്ച രാവിലെ 8.45 നാണ് വിമാനം റിയാദിൽ നിന്ന് പുറപ്പെടുക. ഈ വിമാനം വിമാനം വൈകീട്ട് 4.15ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കഴിഞ്ഞ ദിവസവും സമാനമായ അനുഭവം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് വൈകുന്നേരം 5.30നാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. എന്നാൽ, അവസാന നിമിഷം യാത്ര റദ്ദാക്കിയതിനാല്‍ വിമാനകമ്പനി യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക