ദുബൈയിൽ അവധിയാഘോഷിക്കാനെത്തിയതായിരുന്നു താരം
ദുബൈ: സഊദി ഫുട്ബോൾ താരം ഫഹദ് അല്‍ മുവല്ലാദിനെ ദുബായിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ദുബൈയിൽ അവധിയാഘോഷിക്കാനെത്തിയതായിരുന്നു.
ഫ്ലാറ്റിന്‍റെ ബാൽക്കണിയില്‍ നിന്ന് അബദ്ധത്തിൽ താഴേയ്ക്ക് വീണതാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ദുബൈ പൊലീസ് പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൽ മുവല്ലദിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തെ പരിചരിക്കാൻ വിദഗ്ധ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫലം ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധികാരികളുമായി പങ്കിടുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





