‘ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം’; കെജ്‍രിവാളിന്‍റെ രാജിക്കുപിന്നാലെ ആവശ്യമുന്നയിച്ച് എഎപി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തത്. കേജ്‌രിവാൾ തേടിയ 48 മണിക്കൂർ സമയം നിഗൂഢമാണെന്നും നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘‘രാജി പ്രസംഗത്തിന് പിന്നിലെ നിരാശ എന്താണ് എന്ന് വ്യക്തമാക്കണം. പാർട്ടിക്കുള്ളിൽ തന്നെ കേജ്‌രിവാളിനെതിരെ പോരാട്ടം നടക്കുകയാണ്. കേജ്‌രിവാൾ പറയുന്നതിൽ സത്യമുണ്ടെങ്കിൽ, അദ്ദേഹം മന്ത്രിസഭാ യോഗം വിളിക്കണം. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യണം.’’ – ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു.
കേജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ സ്റ്റണ്ട് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് അധികാരമില്ലാത്തതിനാലും സുപ്രീം കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയനായതിനാലുമാണ് കേജ്‌രിവാൾ രാജിവച്ചതെന്ന് ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും കേജ്‌രിവാള്‍ ഉണ്ടാക്കില്ലെന്നും ജനങ്ങൾ ഇപ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നെന്നും ദേവേന്ദർ യാദവ് പറഞ്ഞു.
അതിനിടെ, കേജ്‌രിവാളിന് പകരം ആരെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കുന്നതിന് നിയമ തടസം ഉണ്ടെന്നാണ് വിലയിരുത്തൽ. കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ആക്കുന്നതിന് ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. മന്ത്രി അതിഷിയെയോ സഞ്ജയ് സിങ്ങിനെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
അടുത്ത വർഷം ഫെബ്രുവരി വരെയാണ് നിലവിലെ ഡൽഹി നിയമസഭയുടെ കാലാവധി. 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 61 അംഗങ്ങളുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷ പാർട്ടിയായ ബിജെപിക്ക് 7 അംഗങ്ങളുമുണ്ട്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ 6 മാസം ഇല്ലെന്നിരിക്കെ നിലവിലെ നിയമസഭയെ പിരിച്ചുവിടാൻ കേജ്‌രിവാൾ മുതിരില്ലെന്നാണ് സൂചന.
‘ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം’; കെജ്‍രിവാളിന്‍റെ രാജിക്കുപിന്നാലെ ആവശ്യമുന്നയിച്ച് എഎപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
‘കാലാവധി തീരാന്‍ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി. എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല’- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു. നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം എഎപി നേതാക്കളും എംഎല്‍എമാരും യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, അതിഷി, രാഘവ് ഛദ്ദ എന്നിവരും മറ്റ് ചില എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നാണ് ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കേ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു.
അതേസമയം ബിജെപിയും കോൺഗ്രസുമുൾപ്പെടെ കെജ്‍രിവാളിന്‍റെ രാജി പ്രഖ്യാപനത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. എഎപി അഴിമതിയുടെ പാര്‍ട്ടിയാണെന്നും ഡല്‍ഹി വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് ബണ്ഡാരി പ്രതികരിച്ചു.
രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടാൻ കഴിയുന്ന മുഖ്യമന്ത്രിയെ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് പറഞ്ഞു. ഡൽഹിയിൽ വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും നേരിട്ടപ്പോൾ കെജ്‍രിവാള്‍ രാജിവച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും യാദവ് വിമർശിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
