കൊച്ചി: എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട് സ്വദേശിയാണ്.
എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശി രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ. ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്‌മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതിയെന്നാണ് മെഡിക്കൽ പഠനം.
അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥകളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





