കണ്ണൂർ: കുവൈത്ത് സമുദ്രാതിർത്തിയിലുണ്ടായ കപ്പലകപടത്തിൽ രണ്ട് മലയാളി ജീവനക്കാരെ കാണാതായി. കണ്ണൂർ ആലക്കോട് വെള്ളാട് സ്വദേശി അമൽ സുരേഷ്, തൃശൂർ ഒളരിക്കര വേലക്കൂത്ത് വീട്ടിൽ അനീഷ് ഹരിദാസ് എന്നിവരെയാണ് കാണാതായത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആറുപേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. ബാക്കി ഇറാൻ സ്വദേശികളുമാണ്. സെപ്റ്റംബർ ഒന്നിനാണ് അറബക്തർ 1 എന്ന ഇറാനിയൻ കപ്പൽ മുങ്ങുന്നത്.
മൂന്ന് മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. അമൽ സുരേഷിന്റെ മാതാപിതാക്കളുടെ ഡിഎൻഎ അധിൃകതർ ശേഖരിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക