Thursday, 10 October - 2024

യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; കുട്ടി മരിച്ചു

ബിഹാർ: യുട്യൂബ് നോക്കി വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തിയ ബാലൻ മരിച്ചു. ഛർദിയുമായി മാതാപിതാക്കൾ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവൻ നഷ്ടമായത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടർ കുട്ടിയെ പരിശോധിച്ച് ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് വിധിച്ചു.

കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കംചെയ്തു. വൈകാതെ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.

Most Popular

error: