കാഴ്ചാപരിമിതിയുള്ള അധ്യാപകനെ സ്കൂളിലെ പരിപാടിയ്ക്കിടെ അപമാനിച്ചു; ‘മോട്ടിവേഷണൽ സ്പീക്കർ’ അറസ്റ്റിൽ

0
1514

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിക്കിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം

ചെന്നൈ: സ്‌കൂളിലെ പരിപാടിക്കിടെ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച ‘മോട്ടിവേഷണല്‍ സ്പീക്കറെ’ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം. മഹാവിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. അന്ധവിശ്വാസ പ്രചരണത്തിനും അധ്യാപകനെ അപമാനിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചെന്നൈയിലെ അശോക് നഗറിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിക്കിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസെടുക്കാനായാണ് മഹാവിഷ്ണു സ്‌കൂളിലെത്തിയത്. വിദ്യാര്‍ഥികളോട് സംസാരിക്കവെ ഇയാള്‍ അധിക്ഷേപകരമായതും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്. അന്ധത, സാമൂഹിക അസമത്വം തുടങ്ങിയ ‘അസമത്വങ്ങള്‍’ക്ക് കാരണം മുന്‍ ജന്മങ്ങളില്‍ ചെയ്ത പാപങ്ങളാണ് എന്നായിരുന്നു മഹാവിഷ്ണു പറഞ്ഞത്.

മഹാവിഷ്ണുവിന്റെ പരാമര്‍ശത്തെ സ്‌കൂളിലെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കര്‍ ഉടനടി ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ശങ്കര്‍ മഹാവിഷ്ണുവിനോട് ചോദിച്ചു. ശങ്കറിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. അദ്ദേഹമുയര്‍ത്തിയ എതിര്‍പ്പിനെ തള്ളിക്കളഞ്ഞ മഹാവിഷ്ണു, തന്നെ ചോദ്യം ചെയ്യാന്‍ ശങ്കറിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം ഉടനടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വലിയ ജനരോഷമാണ് ഉയര്‍ന്നത്.

യു.എസ്സിലുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തില്‍ ഇടപെട്ടു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അദ്ദേഹം പ്രസ്താവന ഇറക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിപാടികള്‍ ശാസ്ത്രീയ ചിന്തകളും പുരോഗമനപരമായ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗതിയിലേക്കുള്ള ഏകമാര്‍ഗം ശാസ്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുപറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക