ദുബൈ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായി കുടുങ്ങിയ ഡ്രൈവറെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ഏകോപിപ്പിച്ച് ദുബായ് പൊലീസ് ട്രാഫിക് പട്രോളിങ് സംഘം രക്ഷപ്പെടുത്തി. ക്രൂസ് കൺട്രോൾ തകരാറിലായി വാഹനം നിയന്ത്രിക്കാനാകാത്തതിനെ തുടർന്നാണ് അടിയന്തര സഹായത്തിനായി എമർജൻസി ഹെൽപ് ലൈൻ നമ്പറിൽ (999) വിളിച്ചത്. ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി മറ്റൊരു പട്രോളിങ് സംഘത്തിന്റെ സഹായത്തോടെ ക്രമേണ വാഹനം നിർത്താൻ സാധിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഒരു വാഹനം നിയന്ത്രണമില്ലാതെ അബുദാബിയിലേയ്ക്ക് സഞ്ചരിക്കുന്നതിനെക്കുറിച്ച് ട്രാഫിക് പട്രോളിങ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്ന് റിപോർട്ട് ലഭിച്ചതായി സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഓപറേഷൻസ് അഫയേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. പെട്ടെന്നുള്ള ക്രൂയിസ് കൺട്രോൾ തകരാർ കാരണം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാനാകാത്തതാണ് പ്രശ്നം. ട്രാഫിക് പട്രോളിങ് സംഘത്തെ ഉടൻ തന്നെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേയ്ക്ക് അയച്ചു.
എക്‌സ്‌പോപാലം കടന്ന് വാഹനം പോയിക്കൊണ്ടിരിക്കുന്നതാണ് പിന്നീട് കണ്ടത്. അതിവേഗ റോഡിൽ വാഹനം അപകടമുണ്ടാക്കിയതിനെത്തുടർന്ന് പട്രോളിങ് വേഗത്തിൽ അതിന്റെ ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കി. മറ്റ് വാഹനമോടിക്കുന്നവർക്കായി മുന്നറിയിപ്പ് അടയാളങ്ങൾ സജീവമാക്കുകയും ചെയ്തു. ക്രൂസ് കൺട്രോൾ തകരാർ നേരിട്ടാൽ ഡ്രൈവർമാർ ശാന്തത പാലിക്കേണ്ടതിന്റെയും പരിഭ്രാന്തി ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം മേജർ ജനറൽ അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു. സീറ്റ് ബെൽറ്റ് ഉറപ്പിച്ചിട്ടുണ്ടെന്നും ഹസാർഡ് ലൈറ്റുകളും ഹെഡ്‌ലൈറ്റുകളും പ്രവർത്തിപ്പിക്കണമെന്നും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ എമർജൻസി നമ്പറിൽ (999) ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.
ഓടിക്കൊണ്ടിരിക്കെ ക്രൂസ് കൺട്രോൾ തകരാറിലായാൽ എന്ത് ചെയ്യണം?
ക്രൂസ് കൺട്രോൾ തകരാറിലായി വാഹനം നിയന്ത്രണം വിട്ടാൽ ട്രാൻസ്മിഷൻ ന്യൂട്രലിലേക്ക് മാറ്റുകയും എൻജിൻ ഓഫാക്കുകയും വേണം. അത് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വാഹനം പൂർണമായി നിർത്തുന്നത് വരെ ഡ്രൈവർ ബ്രേക്കിൽ നിരന്തരം ശക്തമായി സമ്മർദ്ദം ചെലുത്തണം. അതും പരാജയപ്പെടുകയാണെങ്കിൽ സ്റ്റിയറിങ്ങിലെ പിടി വിടാതെ ക്രമേണ ഹാൻഡ്ബ്രേക്ക് വിടണം. ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവർ ന്യൂട്രൽ (N), ഡ്രൈവ് (D) എന്നിവയ്ക്കിടയിൽ ട്രാൻസ്മിഷൻ മാറ്റിക്കൊണ്ടിരിക്കണം. ട്രാഫിക് പട്രോൾ എത്തുന്നതിന് മുൻപ് ഈ രീതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഡ്രൈവർക്ക് സുരക്ഷിതമായി വാഹനം റോഡിൽ നിന്ന് മാറ്റാൻ കഴിയും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
