റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ
ജിദ്ദ: സഊദിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഈജിപ്ഷ്യൻ പൗരനെയാണ് മക്ക പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രതി രണ്ട് പേരെയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു
മറ്റൊരു സംഭവത്തിൽ റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ഒരു സുഡാനി പൗരനെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടുകാരിയായ ഭാര്യയുമായി ഉണ്ടായ വാക്ക് തർക്കം ആയിരുന്നു സുഡാനിയെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക