ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവെ സ്റ്റേഷനിൽ

0
1073

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ട്രാക്കുകൾക്ക് മീതെയുള്ള മേൽപാലത്തിലാണ് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത്. ഒരു ദിവസം പ്രായമുള്ള ആൺ കുഞ്ഞിൻ്റെ മൃതദേഹമാണ് ബാ​ഗിനുള്ളിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മേൽപ്പാലത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീൽ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. അർദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.