ദുബൈ: നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മലയാളികൾക്ക് ഇത് ഇരട്ടിമധുരം പകരും. ഈ മാസം 15ന് തന്നെയാണ് തിരുവോണം. ഗൾഫ് ഉൾപ്പെടെയുള്ള മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം റബിഉൽ അവ്വൽ 12 നാണ് ആചരിക്കുന്നത്. ഇത് ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിൽ നീണ്ട അവധി കാത്തിരിക്കുന്നു. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായിത്തീരും.
സഊദി ദേശീയദിനത്തിൽ ഇത്തവണ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനത്തിന് 22, 23 തീയതികളിലാണ് അവധി ലഭിക്കുക. വെള്ളിയും ശനിയും വരാന്ത്യ അവധി ദിവസങ്ങളായതിനാല്‍ ദേശീയദിനത്തിന് ആകെ നാലു ദിവസം അവധി ലഭിക്കും. സെപ്റ്റംബര്‍ 23 ന് ആണ് സൗദി അറേബ്യയുടെ ദേശീയദിനം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക