Sunday, 6 October - 2024

വീണ്ടും ഒഡാപെകിന്റെ സഊദി റിക്രൂട്ട്‌മെന്റ്; ടിക്കറ്റും, വിസയും ഫ്രീ; ലക്ഷത്തിന് മുകളിൽ ശമ്പളവും

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെക് മുഖേന സഊദി അറേബ്യയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ടെക്‌നീഷ്യന്‍മാരെയാണ് നിയമിക്കുന്നത്. 38 ഒഴിവുകളിലേക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് നിയമനം. 25നും 35 നുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടത്തുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തസ്തികകള്‍, 

1. എച്ച് വി എസി ടെക്‌നിഷ്യന്‍ ആര്‍ എഫ് & എസി 
യോഗ്യത: രണ്ടു വര്‍ഷത്തെ എന്‍ സി വി ടി/ എച്ച് വി എ സി/മെക്കാനിക്കല്‍ ഡിപ്ലോമ. 3-5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളം 2000 – 3200 സഊദി റിയാല്‍. 


2. എച്ച് വി എസി ടെസ്റ്റിങ് ആന്‍ഡ് കമ്മിഷനിങ് ടെക്‌നിഷ്യന്‍ 

യോഗ്യത:രണ്ടു വര്‍ഷത്തെ എന്‍ സി വി ടി/എച്ച് വി എ സി/ മെക്കാനിക്കല്‍ ഡിപ്ലോമ, 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 1000-1800 സഊദി റിയാല്‍. 

3. ഇലക്ട്രിഷ്യന്‍ എച്ച്ടി പാനല്‍ ബോര്‍ഡ് വയറിങ്, ടെസ്റ്റിങ് ആന്‍ഡ് കമ്മിഷനിങ് ടെക്‌നിഷ്യന്‍സ് 

യോഗ്യത: എന്‍ സി വി ടി/ഡിപ്ലോമ ഇന്‍ ഇല ക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, 3-5 വര്‍ഷ പരിചയം. ശമ്പളം 1500- 2500 സൗദി റിയാല്‍. 

4. ഇ എ ല്‍വി ടെക്‌നിഷ്യന്‍ബി എം എസ്, ഫയര്‍ അലാറം, സി സി ടി വി, ആക്‌സസ് കണ്‍ട്രോള്‍ 

യോഗ്യത: എന്‍ സി വി ടി/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഇല ക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍, 3-5 വര്‍ഷ പരിചയം. ശമ്പളം 1200-2200 സഊദി റിയാല്‍. 

5. ഡിജി സൂപ്പര്‍വൈസര്‍ 


യോഗ്യത: ഡിപ്ലോമ/ബി ഇ ഇന്‍ മെക്കാനിക്കല്‍/ഓട്ടമൊബീല്‍ എന്‍ജിനീയറിങ്, 5-10 വര്‍ഷ പരിചയം. 4500-6000 സൗദി റിയാല്‍ ശമ്പളം. 

6. ഡിജി മെക്കാനിക് കം ഓപ്പറേറ്റര്‍ 

യോഗ്യത: രണ്ടു വര്‍ഷ എന്‍ സി വി ടി/ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ഓട്ടോ മൊബീല്‍ എന്‍ജിനീയറിങ്, 5 -10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളം 4500-6000 റിയാല്‍. 

അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ recruit@odepc.in എന്ന ഇമെയിലില്‍ അയയ്ക്കണം. താമസം, ടിക്കറ്റ്, വീസ, എന്നിവ ഫ്രീയാണ്. അവസാന തിയതി സെപ്തംബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712329440/41/42/45, www.odepc.kerala.gov.in

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

odepc saudi arabia technician recruitment can get salary upto lakhs free ticket and visa

Most Popular

error: